ഏകാദശി

Excellent

സനാതനധർമ്മം

” വ്രതാനാമപി സര്വ്വേഷാം, മുഖ്യമേകാദശിവ്രതം “- അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എന്ന് പ്രമാണം. ഇത്തരത്തില് ഏകാദശിക്കു പ്രാമുഖ്യം കല്പ്പിച്ചിരിക്കുന്നതിനാല് മുക്തിദായകമായ ആ വ്രതത്തില് നിന്നു തന്നെ നമുക്കു തുടങ്ങാം.

ഐതിഹ്യം
ഏകാദശിയുടെ ആവിര്ഭാവം ധനുമാസത്തിലെ കൃഷ്ണപക്ഷത്തിലെഏകാദശിദിനത്തിലായിരുന്നു എന്നാണ്‌ ഐതിഹ്യം. അതിപ്രകാരമാണ്‌:പാലാഴിമഥനം നടക്കുന്നതിനു മുന്പായി താലജംഘന് എന്ന പേരില് മഹാഭയങ്കരനായ ഒരസുരന് ഉണ്ടായിരുന്നു. ഈ അസുരന്‌ മുരന് എന്ന പേരില് ഒരു പുത്രനുണ്ട്‌. മുരാസുരന് ദുഷ്ടനും പരാക്രമശാലിയും അമിതമായ ബലവീര്യങ്ങളും ഉള്ള മഹാ അസുരനായി വളര്ന്നു. വരബലംകൊണ്ടും കയ്യൂക്കുകൊണ്ടും മുരാസുരന് ഭൂസ്വര്ഗ്ഗപാതാളങ്ങളുടെയും അധിപനായി ഭവിച്ചു. ദേവന്മാരെ യുദ്ധത്തില് തോല്പ്പിച്ച്‌ സ്വര്ഗത്തില് നിന്നും ആട്ടിയോടിച്ചു. സൂര്യചന്ദ്രന്മാരെ സ്ഥാനഭ്രഷ്ടരാക്കി തത്സ്ഥാനത്ത്‌ പുതിയ സൂര്യചന്ദ്രന്മാരെ സൃഷ്ടിച്ച്‌ അവരോധിച്ചു!
മുരാസുരണ്റ്റെ പീഡകാരണം ദേവന്മാര്ക്ക്‌ പൊറുതിമുട്ടി. ഈ അസുരനില്നിന്ന്എങ്ങനെയും രക്ഷ പ്രാപിക്കണമെന്നഉദ്ദേശ്യത്തോടെഇന്ദ്രന് ഭഗവാന് മഹാവിഷ്ണുവിണ്റ്റെ അടുക്കല്ചെന്ന്അഭയം പ്രാപിച്ച്‌ മുരാസുരനെ നിഗ്രഹിക്കണമെന്ന് അഭ്യര്ത്ഥിച്ചു.ഭഗവാന് ഇന്ദ്രനെ ആശ്വസിപ്പിച്ചുകൊണ്ട്‌ മുരാസുരനുമായി യുദ്ധം പ്രഖ്യാപിക്കാന് നിര്ദ്ദേശിച്ചു. യുദ്ധത്തില് ഭഗവാന് ദേവന്മാരെസഹായിക്കാമെന്നും വാഗ്ദാനം ചെയ്തു.ദേവാസുരയുദ്ധം ആരംഭിച്ചു. ഭഗവാന് ദേവപക്ഷത്തുനിന്ന് മുരാസുരനുമായി ഏറ്റുമുട്ടി. യുദ്ധം കൊടുമ്പിരിക്കൊണ്ടു. ഭഗവാന്‌ മുരാസുരനെ കീഴടക്കാന് സാദ്ധ്യമല്ലെന്നനിലയിലായി. ക്ഷീണിതനായ ഭഗവാന് സ്വയം യുദ്ധത്തില്നിന്നും വിരമിച്ചു.
വിശ്രമാര്ത്ഥം ബദര്യാശ്രമത്തിലുള്ള സിംഹവതിയെന്ന ഗുഹയ്ക്കുള്ളില് പ്രവേശിച്ചു. വിശ്രമിക്കാന് കിടന്ന ശ്രീഹരി നിദ്രയിലാണ്ടുപോയി.മുരാസുരന് ഭഗവാനെ കണാഞ്ഞ്‌ അന്വേഷിച്ച്‌ ഒടുവില് ബദര്യാശ്രമത്തില് ചെന്നു. ഗുഹക്കുള്ളില് തളര്ന്നുറങ്ങുന്ന ഭഗവാനെ വധിക്കാനായി തുനിഞ്ഞു! പെട്ടെന്ന് കണ്ണുകളഞ്ചിക്കുമാറ്‌അത്യുജ്ജ്വലമായ പ്രകാശകിരണങ്ങളോടു കൂടിയ ഒരു തേജസ്സ്‌ ഭഗവാനില്നിന്നും ഉയര്ന്നു പൊങ്ങി. താമസിയാതെ ഒരു തേജോരൂപിണിയായി ആ…

View original post 415 more words

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w


%d bloggers like this: